World

ഇറാനെതിരേ ഉപരോധം ശക്തമാക്കുമെന്നു യുഎസ്; തിരിച്ചടിച്ച് ഹസന്‍ റൂഹാനി

വാഷിങ്ടണ്‍: ഇറാന്‍ ആണവ കരാറില്‍ നിന്നു പിന്‍മാറിയ യുഎസ് ഇറാനെതിരേ ശക്തമായ നീക്കത്തിന് ഒരുങ്ങുന്നു. ഇറാനെതിരേയുള്ള ഉപരോധങ്ങള്‍ ശക്തമാക്കുമെന്നു യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രഖ്യാപിച്ചു. ഇറാനെ സാമ്പത്തികമായി നശിപ്പിക്കുമെന്നും ഇന്നുവരെ കണ്ടിട്ടില്ലാത്ത നീക്കമാണു യുഎസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുകയെന്നും പോംപിയോ പറഞ്ഞു. എന്നാല്‍ ഇതിനെതിരേ ശക്തമായ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്തെത്തി.
ലോക കാര്യങ്ങള്‍ തീരുമാനിക്കാന്‍ യുഎസ് ആരാണെന്ന് ആദ്ദേഹം ചോദിച്ചു. അമേരിക്കയുടെ തീരുമാനങ്ങള്‍ മറ്റൊരു രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ലോകരാജ്യങ്ങളുടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ അമേരിക്ക ലംഘിക്കരുതെന്നും റൂഹാനി മുന്നറിയിപ്പു നല്‍കി.
ട്രംപും പോംപിയോയും പറയുന്നത് 2013ല്‍ ഇറാഖ് അധിനിവേശത്തിനു മുമ്പ് ബുഷ് ഭരണകൂടം പറഞ്ഞ പോലെയുള്ള കാര്യങ്ങളാണെന്ന് റൂഹാനി അഭിപ്രായപ്പെട്ടു. ഈ പ്രസ്താവനകള്‍ക്ക് ഇറാന്‍ ജനത ശ്രദ്ധകൊടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
12 നിബന്ധനകളാണ് ഇറാനെതിരേ  മുന്നോട്ടുവച്ചിരിക്കുന്നത്. സിറിയയില്‍ നിന്ന് പിന്‍മാറണം, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉപേക്ഷിക്കണം, ജല റിയാക് റ്ററുകള്‍ അടയ്ക്കണം, അമേരിക്കന്‍ പൗരന്‍മാരെ വിട്ടയക്കണം, താലിബാന്‍, ഹൂത്തി, ഹിസ്ബുല്ല, ഹമാസ് എന്നിവരെ സഹായിക്കരുത്, ഇറാഖിലെ സര്‍ക്കാരിനെ പിന്തുണയ്ക്കണം തുടങ്ങിയവ ഉപാധികളില്‍ പെടും.
Next Story

RELATED STORIES

Share it