Flash News

ഇറാനെതിരേ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തണമെന്നു സൗദി

ഇറാനെതിരേ അന്താരാഷ്ട്ര  ഉപരോധം ഏര്‍പ്പെടുത്തണമെന്നു സൗദി
X


റിയാദ്: ഇറാനെതിരേ കടുത്ത അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ ആവശ്യപ്പെട്ടു. സൗദിക്കെതിരേ വ്യോമാക്രമണം നടത്തിയതിലൂടെ ഇറാന്‍ യുഎന്‍ പ്രമേയത്തിലെ നിബന്ധനകള്‍ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. ഇറാനുമായി സൗദി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലുണ്ടാവാതിരിക്കട്ടെ എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രസിഡന്റ് സഅദ് ഹരീരി രാജിവച്ചതിനെത്തുടര്‍ന്ന് ലബ്‌നാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അപ്രതീക്ഷിതമായി സൗദി സന്ദര്‍ശിച്ചു. ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി റിയാദില്‍ നിന്നു രാജി പ്രഖ്യാപിച്ച ഹരീരി അവിടെ തന്നെ തുടരുന്ന സാഹചര്യത്തിലാണ് മാക്രോണിന്റെ സന്ദര്‍ശനം. യുഎഇയിലെത്തിയ മാക്രോണ്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്നു വ്യത്യസ്തമായി റിയാദിലെത്തി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ലബ്‌നാനിലെ രാഷ്ട്രീയ അസ്ഥിരതയും യമന്‍ പ്രതിസന്ധിയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുഎസും സൗദി അറേബ്യയും ശക്തമായി എതിര്‍ക്കുന്ന ഇറാന്‍ ആണവകരാറിന് മാക്രോണ്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്.  ലബ്‌നാന്‍ പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു പ്രതികരിക്കാന്‍ യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് വിസമ്മതിച്ചു. ഹരീരിയെ സൗദി തടവില്‍ വച്ചിരിക്കുകയാണെന്നു കഴിഞ്ഞ ദിവസം ലബ്‌നാനാനിലെ  ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു. ഹരീരിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ വിഷയം യുഎന്നില്‍ ഉന്നയിക്കുമെന്നും റഷ്യന്‍ പ്രതിനിധി അറിയിച്ചു.

Next Story

RELATED STORIES

Share it