Flash News

ഇറാനുമായുള്ള പ്രശ്‌നങ്ങളില്‍ പാകിസ്താന്റെ മധ്യസ്ഥത ഉണ്ടാകില്ലെന്ന് സൗദി

ഇറാനുമായുള്ള പ്രശ്‌നങ്ങളില്‍ പാകിസ്താന്റെ മധ്യസ്ഥത ഉണ്ടാകില്ലെന്ന് സൗദി
X
saudi

മനാമ: ഇറാനുമായുള്ള പ്രശ്‌നങ്ങളില്‍ പാകിസ്താന്റെ മധ്യസ്ഥത ഉണ്ടാകില്ലെന്ന് സൗദി വിദേശകാര്യമന്ത്രി അദെല്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. അറബ് ഇന്ത്യന്‍ കോ ഓപറേഷന്‍ ഫോറത്തിന്റെ മന്ത്രിതല സെഷനോടനുബന്ധിച്ച്് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

[related]എന്താണ് ചെയ്യേണ്ടത് എന്ന് ഇറാന് നന്നായറിയാമെന്നും അവര്‍ അനുകൂലമായി പ്രതികരിക്കാത്തിടത്തോളം മധ്യസ്ഥശ്രമങ്ങളുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭീകരതയെ പ്രോത്സാഹിപ്പിച്ചും തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടും  35 വര്‍ഷത്തോളം ഇറാന്‍ അറബ് രാഷ്ട്രങ്ങളോട് ശത്രുതാപരമായ നിലപാട് വച്ചുപുലര്‍ത്തുകയാണ്. ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഐക്യരാഷ്ട്രസഭയും സൗദിക്കു പുറമെയുള്ള നിരവധി രാഷ്ട്രങ്ങളും ഇറാനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാഷ്ട്രങ്ങളുമായി ഇടപെടുന്ന രീതിയിലും നയത്തിലും ഇറാന്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദെല്‍ അല്‍ ജുബൈര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it