ഇറാനി ട്രോഫി റെസ്റ്റ് ഓഫ് ഇന്ത്യക്ക്

മുംബൈ: ഇറാനി ട്രോഫി ക്രിക്കറ്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യ 26ാം തവണയും കിരീടം ചൂടി. രണ്ടാമിന്നിങ്‌സില്‍ 480 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് റെസ്റ്റ് ഓഫ് ഇന്ത്യ നാലു വിക്കറ്റിന്റെ ഗംഭീര വിജയം നേടിയത്. ഫൈസ് ഫസല്‍ (127), മലയാളി താരം കരുണ്‍ നായര്‍ (92), ഷെല്‍ഡന്‍ ജാക്‌സണ്‍ (59), സ്റ്റുവര്‍ട്ട് ബിന്നി (54*), സുദീപ് ചാറ്റര്‍ജി (54) എന്നിവര്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി.
ഇറാനി ട്രോഫിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റണ്‍ ചേസാണിത്. സ്‌കോര്‍: മുംബൈ 603, 182. റെസ്റ്റ് ഓഫ് ഇന്ത്യ 306, ആറിന് 482.
Next Story

RELATED STORIES

Share it