ഇറാനില്‍ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കു തടവു ശിക്ഷ

തെഹ്‌റാന്‍: ഇറാനില്‍ നാലു മാധ്യമപ്രവര്‍ത്തകരെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയെന്ന കുറ്റം ചുമത്തി തടവുശിക്ഷയ്ക്കു വിധിച്ചു. അഫാരിന്‍ കിസ്താസ്, എഹ്‌സാന്‍ മസന്ദരാനി, സമന്‍ സഫര്‍സായ്, ദാവൂദ് അസീസി എന്നിവരെയാണ് അഞ്ചുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയ്ക്കു കോടതി ശിക്ഷ വിധിച്ചത്. രാജ്യത്തിനെതിരേ പ്രചാരണം നടത്തുന്നതടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കാളികളാണെന്നു കോടതി അഭിപ്രായപ്പെട്ടു. വിധിക്കെതിരേ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പീഡനങ്ങള്‍ക്ക് സഹായകരമാവുന്ന നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇറാന്‍ തയ്യാറാവണമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it