ഇറാനില്‍ തടവില്‍ കഴിഞ്ഞ 49 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി

അജ്മാന്‍: ഇറാന്‍ സുരക്ഷാജീവനക്കാരുടെ തടവില്‍ 93 ദിവസം കഴിച്ചുകൂട്ടിയ 49 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ സ്വന്തം നാടുകളില്‍ തിരിച്ചെത്തി. മല്‍സ്യത്തൊഴിലാളികളില്‍ 44 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. 5 പേര്‍ ഗുജറാത്തിലെ കച്ച് സ്വദേശികളും. നവംബര്‍ 15ന് അജ്മാനില്‍ നിന്നു മീന്‍ പിടിക്കാന്‍ പോയ തങ്ങളെ ഡിസംബര്‍ ഒന്നിനാണ് ഇറാന്‍ അധികൃതര്‍ പിടികൂടിയതെന്ന് കന്യാകുമാരി സ്വദേശിയായ റോബിന്‍ ജോര്‍ജ് പറഞ്ഞു. ഏറെ കഷ്ടതകള്‍ നേരിട്ട തങ്ങള്‍ക്ക് സ്വയം ജീവനൊടുക്കാന്‍ പോലും തോന്നിയതായി ജഗന്‍ ജോസഫ് എന്ന മല്‍സ്യത്തൊഴിലാളി പറഞ്ഞു. ബോട്ടുകളില്‍ ജിപിഎസ് സൗകര്യമില്ലാത്തതാണ് അബദ്ധത്തില്‍ ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തിപ്പെടാന്‍ കാരണമായതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. അഞ്ചു ബോട്ടുകളാണ് കിഷ് ദ്വീപിനടുത്ത് ഇറാന്‍ അധികൃതരുടെ പിടിയിലായത്.
Next Story

RELATED STORIES

Share it