Flash News

ഇറാനില്‍ അഗ്നിബാധ : 34 പേര്‍ക്കു പരിക്ക്‌



തെഹ്‌റാന്‍: ദക്ഷിണ ഇറാനിലെ ഫാര്‍സ് പ്രവിശ്യയില്‍ വ്യാപാരകേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ 34 പേര്‍ക്കു പരിക്കേറ്റു. ഷിറാസ് നഗരത്തിലാണ് പൊട്ടിത്തെറിക്കു പിന്നാലെ അഗ്നിബാധയുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 26ന് തെഹ്‌റാനില്‍ കെട്ടിടം തകര്‍ന്നു 16 അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it