Flash News

ഇറാനിലെ ശിരോവസ്ത്രനിയമം: സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ല

ഇറാനിലെ ശിരോവസ്ത്രനിയമം: സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ല
X

ന്യൂഡല്‍ഹി: ഇറാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരം സൗമ്യ സ്വാമിനാഥന്‍ പിന്‍മാറി. വനിതാ ഗ്രാന്റ്മാസ്റ്ററും ജൂനിയര്‍ ഗേള്‍സ് ചാംപ്യയുമായ സൗമ്യ ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമത്തിനെത്തുടര്‍ന്നാണ് പിന്‍മാറ്റം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സൗമ്യ താന്‍ പങ്കെടുക്കുന്നില്ലെന്ന് വിവരം പങ്കുവച്ചത്.എന്റെ അഭിപ്രായ സ്വാതന്ത്യം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, എന്റെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം തുടങ്ങി ന്യായമായ അവകാശങ്ങളുടെ ലംഘനമാണ് ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമം. നിലവിലെ സാഹചര്യത്തില്‍ ഇറാനിലേക്ക് പോകാതിരിക്കുക എന്നത് മാത്രമാണ് എന്റെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള ഏക പോംവഴി. കായിക താരങ്ങളിലേക്ക് ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും സൗമ്യ തന്റെ അക്കൗണ്ടില്‍ കുറിച്ചു.
Next Story

RELATED STORIES

Share it