World

ഇറാഖ്: മുഖ്തദ അല്‍ സദ്‌റിന്റെ സഖ്യത്തിന് വിജയം

ബഗ്ദാദ്: ഇറാഖ് പൊതുതിരഞ്ഞെടുപ്പില്‍ ശിയാ പണ്ഡിതന്‍ മുഖ്തദ അല്‍ സദ്‌റിന്റെ അല്‍ സൈറൂന്‍ സഖ്യം വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ദീര്‍ഘകാലമായി അമേരിക്കയെ എതിര്‍ക്കുന്ന മുഖ്തദ അല്‍ സദ്ര്‍ ഇറാഖിലെ ഇറാന്‍ ഇടപെടലിനെയും എതിര്‍ക്കുന്നയാളാണ്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ലാത്ത സദ്ര്‍ പ്രധാനമന്ത്രിയാവാന്‍ സാധ്യതയില്ല. 54 സീറ്റുകളാണ്  സദ്‌റിന്റെ സഖ്യം നേടിയത്.
ഇറാന്റെ പിന്തുണയുള്ള ശിയാ നേതാവ് ഹാദി അല്‍ അമീരിയുടെ നേതൃത്വത്തിലുള്ള അല്‍ ഫതിഹ് സഖ്യമാണ് രണ്ടാംസ്ഥാനത്ത്. രാജ്യത്തു  ഐഎസിനെ പരാജയപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച സഖ്യം 47 സീറ്റുകള്‍ നേടി. 42 സീറ്റുകള്‍ നേടി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നസ്ര്‍ സഖ്യം മൂന്നാമതെത്തി.
329 സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ 87 പാര്‍ട്ടികളില്‍ നിന്നായി 6990 സ്ഥാനാര്‍ഥികളാണു മല്‍സരിച്ചത്. ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നതിനാല്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനു മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച് മൂന്നു മാസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കണം. രാജ്യത്തുവിദേശശക്തികളുടെ സ്വാധീനം ഇല്ലാതാക്കുമെന്നും കൂടുതല്‍ സ്‌കൂളുകള്‍ നിര്‍മിക്കുമെന്നുമായിരുന്നു സദ്‌റിന്റെ വാഗ്ദാനം.
Next Story

RELATED STORIES

Share it