ഇറാഖ് അധിനിവേശം: ബ്രിട്ടന്റെ അന്വേഷണറിപോര്‍ട്ട് ജൂലൈയില്‍

ലണ്ടന്‍: 2003ലെ ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ബ്രിട്ടന്റെ ഏറെക്കാലം നീണ്ട അന്വേഷണ റിപോര്‍ട്ട് ജൂലൈയില്‍ പുറത്തുവിടുമെന്ന് അന്വേഷണസമിതി ചെയര്‍മാന്‍ അറിയിച്ചു.
മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്‍ ജോണ്‍ ചിലോത്ത് ആണ് അന്വേഷണത്തിന് മേധാവിത്വം വഹിച്ചത്. ഒരു വര്‍ഷത്തിനു ശേഷം റിപോര്‍ട്ട് സമര്‍പിക്കുമെന്ന് അവകാശപ്പെട്ടാണ് 2009ല്‍ അന്വേഷണം ആരംഭിച്ചത്. റിപോര്‍ട്ടില്‍ ദേശീയസുരക്ഷ ലംഘിക്കുന്ന ഒന്നും തന്നെയില്ലെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി ഡേവിഡ് കാമറണിനയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. റിപോര്‍ട്ട് പൂര്‍ണമായും പരിശോധന നടത്താനും മറ്റുമാണ് ഒരു മാസത്തെ സമയം. റിപോര്‍ട്ടില്‍ 26 ലക്ഷം വാക്കുകളുണ്ടെന്നാണ് കരുതുന്നത്.
യുദ്ധത്തില്‍ 179 ബ്രിട്ടിഷ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ടോണി ബ്ലെയറിനു ശേഷം പ്രധാനമന്ത്രിയായ ഗാര്‍ഡന്‍ ബ്രൗണ്‍ ആണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. 2001-2009 കാലഘട്ടത്തിലെ ഇറാഖിലെ ബ്രിട്ടന്റെ ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ റിപോര്‍ട്ടിലുണ്ടെന്നാണ് സൂചന.
Next Story

RELATED STORIES

Share it