Flash News

ഇറാഖി ജനത യുഎസിനെ ശത്രുവായി കാണുന്നുവെന്ന് സര്‍വേ

ഇറാഖി ജനത യുഎസിനെ ശത്രുവായി  കാണുന്നുവെന്ന് സര്‍വേ
X
iraqi womens

ന്യൂയോര്‍ക്ക്: രാജ്യത്ത് അധിനിവേശം നടത്തിയ അമേരിക്കയെ 90 ശതമാനം ഇറാഖികളും ശത്രുവായാണ് പരിഗണിക്കുന്നതെന്നു സര്‍വേ. സദ്ദാം ഹുസയ്‌നില്‍നിന്ന് ഇറാഖി ജനതയെ മോചിപ്പിക്കുന്നതിനായി നടത്തിയ അധിനിവേശം വന്‍ പരാജയമാണെന്നും സര്‍വേ വ്യക്തമാക്കുന്നു. പ്രമുഖ പബ്ലിക് റിലേഷന്‍ ആന്റ് മാര്‍ക്കറ്റ് റിസര്‍ച്ചിങ് സ്ഥാപനമായ പെന്‍ സ്‌കോയന്‍ ബെര്‍ലാന്‍ഡിന്റെ സര്‍വേയാണ് യുഎസിനെതിരായ അറബ്ജനതയുടെ രോഷം പ്രതിഫലിപ്പിച്ചത്. മൂന്ന് ഇറാഖി പട്ടണങ്ങളിലെ 18നും 24നും ഇടയില്‍ പ്രായമുള്ള 250 പേരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് സര്‍വേ തയ്യാറാക്കിയത്. കൂടാതെ 15 അറബ് രാജ്യങ്ങളിലെ 3250ഓളം പേരുമായി കൂടിക്കാഴ്ചയും സര്‍വേക്കായി നടത്തി. ഇറാഖും യമനും ഫലസ്തീനും യുഎസിനെ ശത്രുവായാണ് കാണുന്നതെന്നു സര്‍വേ പറയുന്നു.
Next Story

RELATED STORIES

Share it