Flash News

ഇറാഖി അഭയാര്‍ഥി ക്യാംപില്‍ ഭക്ഷ്യവിഷബാധ



ബഗ്ദാദ്: ഇറാഖി നഗരമായ മൗസിലിലെ അഭയാര്‍ഥി ക്യാംപില്‍ ഇഫ്താര്‍ വിരുന്നില്‍ ഭക്ഷ്യവിഷബാധ. ഒരു കുട്ടി മരിക്കുകയും നിരവധി പേര്‍ക്കു വിഷബാധയേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട്് ചെയ്യുന്നു. മൗസിലിനും ഇര്‍ബിലിനും ഇടയിലുള്ള യു2 ക്യാംപില്‍ കഴിഞ്ഞ ദിവസം നടന്ന ഇഫ്താറില്‍ പങ്കെടുത്തവര്‍ക്കാണ് കടുത്ത നിര്‍ജലീകരണവും ചര്‍ദിയും പിടിപെട്ടത്.  800ലധികം പേര്‍ ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നതായും 200ഓളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും യുഎന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ മറ്റൊരു സ്ത്രീ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ഇറാഖിലെ ഐഎസ് സ്വാധീന മേഖലയില്‍നിന്നും പലായനം ചെയ്തവര്‍ താമസിക്കുന്ന ക്യാംപാണിത്. ചിക്കന്‍, പയറുവര്‍ഗങ്ങള്‍ എന്നിവയടങ്ങിയ ഭക്ഷണം സമീപത്തെ റസ്റ്റോറന്റില്‍ നിന്നാണ് ക്യാംപില്‍ എത്തിച്ചത്.
Next Story

RELATED STORIES

Share it