Flash News

ഇറാഖില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു



ബഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസ് സായുധസംഘത്തിന്റെ ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയുണ്ടായ ഐഎസ് ആക്രമണത്തില്‍ തങ്ങളുടെ പത്തു സൈനികര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി സൈന്യത്തിലെ ലഫ്. കേണല്‍ അറിയിച്ചു. മറ്റൊരു സംഭവത്തില്‍ വടക്കന്‍ നഗരമായ കിര്‍ക്കുക്കില്‍ സായുധസംഘം ഇറാഖി സര്‍ക്കാരിനു കീഴിലുള്ള നോര്‍ത്ത്് ഗ്യാസ് കമ്പനി (എന്‍ജിസി)യുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവിനെ വെടിവച്ച് കൊന്നു.
Next Story

RELATED STORIES

Share it