ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; നാലു മരണം

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീന്‍ സോണില്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തിയ നാലുപേര്‍ മരിച്ചു. പോലിസും സമരക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ 90 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കുനേരെ പോലിസ് റബര്‍ ബുള്ളറ്റും ജലപീരങ്കിയും പ്രയോഗിച്ചു.
സര്‍ക്കാരിനെതിരേ അഴിമതിയാരോപിച്ച് ശിയാ പണ്ഡിതന്‍ മുക്തദാ അല്‍ സദറിന്റെ നേതൃത്വത്തില്‍ മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രതിഷേധക്കാര്‍ ഗ്രീന്‍ സോണില്‍ ഇരച്ചുകയറുന്നത്. സമരക്കാര്‍ക്കെതിരേ പോലിസ് ആക്രമണം അഴിച്ചുവിടുന്നതായി സദര്‍ അനുകൂലികള്‍ ആരോപിച്ചു.
രാജ്യത്തെ രാഷ്ട്രീയപ്രതിസന്ധി ഐഎസ് പോലുള്ള സായുധസംഘങ്ങള്‍ക്കു മുതലെടുപ്പ് നടത്താന്‍ അവസരം നല്‍കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it