ഇറാഖില്‍ ഫലൂജ തിരിച്ചുപിടിക്കാനുള്ള ശ്രമം; 50,000ത്തോളം സിവിലിയന്‍മാരുടെ ജീവിതം അപകടത്തില്‍

ബഗ്ദാദ്: ഇറാഖില്‍ ഐഎസില്‍നിന്നു ഫലൂജ തിരിച്ചുപിടിക്കാന്‍ സര്‍ക്കാന്‍ സഖ്യസേന ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ മേഖലയിലെ 50,000ത്തോളം സിവിലിയന്മാരുടെ ജീവനില്‍ ആശങ്കയുണ്ടെന്ന് യുഎന്‍. സിവിലിയന്‍മാരുടെ ജീവിതം അപകടത്തിലാണെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ നിന്നവര്‍ക്ക് ഒഴിഞ്ഞുപോവാന്‍ സൗകര്യം ഒരുക്കണമെന്നും യുഎന്‍ ആവശ്യപ്പട്ടു. ബഗ്ദാദില്‍ നിന്ന് 50 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള ഫലൂജ തിരിച്ചുപിടിക്കാന്‍ തിങ്കളാഴ്ചയാണ് ശിയാ ഗോത്ര സൈന്യത്തിന്റെ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം ദൗത്യം ആരംഭിച്ചത്.
ഇറാഖിലും സിറിയയിലും ഐഎസ് കൂടുതല്‍ കാലം കൈവശം വച്ച പ്രദേശങ്ങളിലൊന്നാണിത്. മേഖലയില്‍ താമസിച്ചുവരുന്ന 10,000ത്തോളം കുടുംബങ്ങള്‍ ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. അതേസമയം, ഫലൂജ വിട്ടുപോവാനും സാധിക്കാതെ വന്നാല്‍ ജനവാസമേഖല തിരിച്ചറിയാന്‍ വെള്ളക്കൊടികള്‍ ഉയര്‍ത്തിക്കാണിക്കാനും സിവിലിയന്മാര്‍ക്ക് സൈന്യം നിര്‍ദേശം നല്‍കി. അതേസമയം, ആര്‍ക്കും ഇവിടെ നിന്നു രക്ഷപ്പെടാനാവില്ലെന്നും അത്രയും അപകടമാണിവിടെ പതിയിരിക്കുന്നതെന്നും പ്രദേശവാസികളിലൊരാള്‍ ഇന്റര്‍നെറ്റിലൂടെ റോയിറ്റേഴ്‌സിനെ അറിയിച്ചു.
Next Story

RELATED STORIES

Share it