ഇറാഖില്‍ ഖത്തരികളെ തട്ടിക്കൊണ്ടുപോയി

ബഗ്ദാദ്: ഇറാഖില്‍ സൗദി അതിര്‍ത്തിക്കു സമീപം ഖത്തര്‍ സ്വദേശികളായ 26 വേട്ടക്കാരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. 50ഓളം വാഹനങ്ങളിലെത്തിയ സംഘമാണ് വേട്ടക്കാരെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
സമാവയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള ലയ്യായിലാണ് സംഭവം. അക്രമികള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.
100ലധികം ആയുധധാരികളാണ് ആക്രമണം നടത്തിയ സംഘത്തിലുള്ളതെന്നും പോലിസ് പറഞ്ഞു. ഖത്തര്‍ ഭരണകുടുംബാംഗങ്ങളും തട്ടിക്കൊണ്ടുപോയവരിലുണ്ടെന്ന് റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it