ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം സഹായം

ന്യൂഡല്‍ഹി: ഇറാഖില്‍ കൊല്ലപ്പെട്ട 39 ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലപ്പെട്ട 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് പ്രത്യേക വിമാനത്തിലെത്തിച്ചത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
40 ഇന്ത്യന്‍ തൊഴിലാളികളെയാണ് ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നത്. ബംഗ്ലാദേശി മുസ്‌ലിം ആയി അഭിനയിച്ച് ഇവരില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ പഞ്ചാബികളാണ്. നാലു ഹിമാചല്‍പ്രദേശുകാരും ആറു ബിഹാറികളും രണ്ടു പശ്ചിമബംഗാളുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it