Flash News

ഇറാഖില്‍ ആക്രമണം, സ്‌ഫോടനങ്ങള്‍, 45 മരണം

ഇറാഖില്‍ ആക്രമണം, സ്‌ഫോടനങ്ങള്‍, 45 മരണം
X
e24bd3fdb5234e31aec369434ab58524_18ബഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദിലും കിഴക്കന്‍ പട്ടണമായ മുഖ്ദാദിയയിലും ഉണ്ടായ ആക്രമണത്തിലും സ്‌ഫോടനങ്ങളിലുമായി 45 പേര്‍ മരിച്ചു. കിഴക്കന്‍ ബഗ്ദാദിലെ അല്‍ജവ്ഹറ ഷോപ്പിങ് മാളില്‍ തോക്കുമായെത്തിയവര്‍ നടത്തിയ വെടിവെപ്പിലാണ് 18 പേര്‍ മരിച്ചത്. കെട്ടിത്തിന്റെ പ്രവേശനകവാടത്തിനടുത്ത്് കാര്‍ബോംബ് സ്‌ഫോടനം നടത്തിയതിനു ശേഷമായിരുന്നു വെടിവെപ്പ്. തുടര്‍ന്ന് 75ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു.

[related]അക്രമികളെ വധിച്ചതായും ബന്ദികളെ മോചിപ്പിച്ചതായും പോലിസ് പറഞ്ഞു. സംഭവത്തില്‍ 25ഓളം പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തതായി റിപോര്‍ട്ടുകളുണ്ട്.
മുഖ്ദാദിയയിലെ ഒരു കഫേയില്‍ നടന്ന ചാവേര്‍സ്‌ഫോടനങ്ങളില്‍ 20 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിനു പിന്നാലെ തെക്കുകിഴക്കന്‍ ബഗ്ദാദിലെ ഒരു നിശാക്ലബിലും സ്്‌ഫോടനമുണ്ടായി. ഇവിടെ 7 പേര്‍ മരണമടഞ്ഞു.



Next Story

RELATED STORIES

Share it