ഇറാഖിലെ യുദ്ധക്കുറ്റം; ബ്രിട്ടിഷ് സൈനികരെ വിചാരണ ചെയ്യും

ബഗ്ദാദ്: ഇറാഖ് യുദ്ധത്തിലേര്‍പ്പെട്ട ബ്രിട്ടിഷ് സൈനികര്‍ക്കെതിരേ യുദ്ധക്കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ നടപടി. യുദ്ധകാലത്ത് ബ്രിട്ടിഷ് സൈനികര്‍ ഗുരുതരമായ യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറാഖ് ഹിസ്റ്റോറിക് അലിഗേഷന്‍ ടീം (ഐഎച്ച്എടി) നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ബ്രിട്ടിഷ് സൈനികര്‍ക്കെതിരേ ആരോപിക്കപ്പെട്ട നിരവധി കുറ്റകൃത്യങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതായും തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും ഐഎച്ച്എടി തലവന്‍ മാര്‍ക് വാന്‍വിക് പറഞ്ഞു. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി 18 മാസത്തിനകം 1515 ഇരകളെ സന്ദര്‍ശിച്ചതായും ഇദ്ദേഹം പറഞ്ഞു. സൈന്യം കൊലപ്പെടുത്തിയ 26കാരനായ ഹോട്ടല്‍ തൊഴിലാളി ബാഹാമൂസയുടെ കൊലപാതകമടക്കം നിരവധി കേസുകള്‍ അന്വേഷണം നടത്തിയതായും വാന്‍വിക് പറഞ്ഞു.
Next Story

RELATED STORIES

Share it