ഇറാഖിലെ മൗസിലില്‍ യുഎസ് ഭടന്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖി നഗരമായ മൗസിലിനു പ്രാന്തപ്രദേശത്തുണ്ടായ റോക്കറ്റാക്രമണത്തില്‍ യുഎസ് മറീന്‍ കൊല്ലപ്പെടുകയും നിരവധി സെനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പെന്റഗണ്‍ അറിയിച്ചു. ഐഎസ് നിയന്ത്രണത്തിലാണ് ഈ വടക്കന്‍ ഇറാഖി നഗരം. യുഎസ് സൈന്യം ഇറാഖി സൈന്യത്തിനു പരിശീലനം നല്‍കുന്ന മഖ്മൂര്‍ താവളത്തിനു നേരെ രണ്ട് റോക്കറ്റാക്രമണം നടന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒക്‌ടോബറില്‍ വടക്കന്‍ ഇറാഖില്‍ ഐഎസ് ബന്ദിയാക്കിയ 70 ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് യുഎസ് സൈനികന്‍ അവസാനമായി കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it