Flash News

ഇറാഖിലെ കുറ്റകൃത്യങ്ങള്‍: സൈനികര്‍ക്കെതിരായ അറുപതോളം കേസുകള്‍ ബ്രിട്ടന്‍ അവസാനിപ്പിച്ചു

ഇറാഖിലെ കുറ്റകൃത്യങ്ങള്‍: സൈനികര്‍ക്കെതിരായ അറുപതോളം കേസുകള്‍ ബ്രിട്ടന്‍ അവസാനിപ്പിച്ചു
X
Cameronലണ്ടന്‍ : ഇറാഖിലെ യുദ്ധത്തിനിടെ ചെയ്ത വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ അറുപതോളം ബ്രിട്ടീഷ് സൈനികര്‍ക്കെതിരായ അന്വേഷണം വേണ്ടെന്നുവച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2003നും 2009നും ഇടയിലെ അമേരിക്കന്‍ അധിനിവേശകാലഘട്ടത്തില്‍ പലതരത്തിലുള്ള അതിക്രമങ്ങളുടെ പേരില്‍ ഇറാഖിലെ ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് ബ്രിട്ടീഷ് സൈനികര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് സ്ഥാപിച്ച ഇറാഖ് ഹിസ്റ്റോറിക് അലിഗേഷന്‍സ് ടീം (ഇഹാറ്റ്) ആണ് 57 കേസുകള്‍ [related]മുന്നോട്ടുകൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചത്. ഇത്തരത്തിലുള്ള ഒരു കേസ് അവസാനിപ്പിക്കാന്‍ സൈന്യത്തിന്റെ വ്യവഹാര വിഭാഗവും തീരുമാനിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ സൈനികര്‍ വര്‍ഷങ്ങളോളം അഭിഭാഷകരാല്‍ ബുദ്ധിമുട്ടിക്കപ്പെടുന്നത് അവസാനിപ്പിക്കുമെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രഖ്യാപനത്തിന് തൊട്ടു പി്ന്നാലെയാണ് നടപടി. കസ്റ്റഡിയിലെ പീഡനവും നിയമവിരുദ്ധമായ കൊലപാതകങ്ങളും ഉള്‍പ്പടെയുള്ള ആരോപണങ്ങളുടെ പേരില്‍ 1329 കേസുകളിലാണ് ഇഹാറ്റ് നിലവില്‍ അന്വേഷണം നടത്തിവരുന്നത്്.
Next Story

RELATED STORIES

Share it