ഇറച്ചി വ്യാപാരികളെ ആക്രമിച്ചയാളുടെ വീടിനു നേരെ ആക്രമണം

കൊട്ടാരക്കര: പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഇറച്ചി വ്യാപാരികളെ ആക്രമിച്ചയാളുടെ വീടിനു നേരെ ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കഴിഞ്ഞ മാസം 28ന് കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റില്‍ ഇറച്ചി വ്യാപാരത്തിനായി കാലികളെ കയറ്റി വന്ന മിനിലോറി തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ തെക്കുംപുറം തേമ്പ്ര സതീഷ് നിലയത്തില്‍ വിഷ്ണുവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. സൈനികന്‍ കൂടിയായ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. അക്രമം നടത്തിയ ശേഷം പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യം പവിത്രേശ്വരത്തെ ഒരു സ്വകാര്യ വ്യാപാരസ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പോലിസിനു ലഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കൊട്ടാരക്കര, പുത്തൂര്‍, ശാസ്താംകോട്ട മേഖലകളില്‍ ആര്‍ഡിഒ നാലു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൊട്ടാരക്കര താലൂക്കിലും പവിത്രേശ്വരം പഞ്ചായത്തിലും ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it