ഇറച്ചിക്കായി ചൈന ക്ലോണിങിലൂടെ കന്നുകാലികളെ ഉല്‍പാദിപ്പിക്കും

ബെയ്ജിങ്: മാട്ടിറച്ചിയുടെ ദൗര്‍ലഭ്യം മറികടക്കാന്‍ ക്ലോണിങിലൂടെ കന്നുകാലികളെ ഉല്‍പാദിപ്പിക്കാനൊരുങ്ങുകയാണ് ചൈന. മാട്ടിറച്ചി ഉപഭോഗം വര്‍ധിച്ചതോടെ വന്‍ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണു ഇത്. മാംസലഭ്യതയിലുള്ള കുറവിനു ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുത്തന്‍ സാങ്കേതികവിദ്യ വ്യാവസായികാടിസ്ഥാനത്തില്‍ പരീക്ഷിക്കാന്‍ ചൈന തുനിയുന്നത്. ലോകത്തെ ഏറ്റവും വലിയ ഫാക്ടറിയാണ് ഇതിനായി ചൈന ഒരുക്കിയിരിക്കുന്നത്. ഏകദേശം 31.3 കോടി ഡോളര്‍ മുടക്കുമുതല്‍ വരുന്ന ബൃഹത് പദ്ധതിയാണ് അധികൃതര്‍ തയ്യാറാക്കിയിരിക്കുന്നത്. ടിയാന്‍ജിന്‍ നഗരത്തിലാണ് കൂറ്റന്‍ ഫാക്ടറി തയ്യാറാക്കുന്നത്. ആവശ്യമെങ്കില്‍ മറ്റു രാജ്യങ്ങളുമായി സാങ്കേതികവിദ്യ പങ്കുവയ്ക്കാമെന്ന സൂചനയും പദ്ധതിയുടെ മേധാവിയായ സിയാവോചുന്‍ സു നല്‍കുന്നു.ഇറച്ചിക്കാവശ്യമായ കന്നുകാലികളെ ഉല്‍പാദിപ്പിക്കാന്‍ ചൈനയിലെ കര്‍ഷകര്‍ക്കു കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണു തുടക്കമെന്ന നിലയില്‍ ആദ്യവര്‍ഷം ഫാക്ടറിയില്‍ നിന്നു 10ലക്ഷം കന്നുകാലികളെ ഉല്‍പാദിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it