ഇറക്കിവിട്ട സംഭവം: വിമാന കമ്പനികള്‍ 35 ലക്ഷം നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍

ചണ്ഡീഗഡ്: അമ്മയെയും 11ഉം 3ഉം വയസ്സുള്ള രണ്ടു മക്കളെയും കഴിഞ്ഞവര്‍ഷം വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന് ജെറ്റ് എയര്‍വേസ്, എയര്‍ കാനഡ വിമാനക്കമ്പനികള്‍ സംയുക്തമായി 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പഞ്ചാബ് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു. മിനാലി മിത്തലും ടീഷാ മിത്തല്‍ എന്ന മകളും മൂന്നു വയസ്സുള്ള മകനും ഡല്‍ഹിയില്‍ നിന്ന് ടൊറോണ്ടോയിലേക്ക് പോവുന്ന എയര്‍ കാനഡ വിമാനത്തില്‍ കയറി. ടീഷ വിമാനത്തിലെ ശുചിമുറിയിലേക്ക് പോയപ്പോള്‍ അവിടെ നിന്നുയര്‍ന്ന വൃത്തികെട്ട മണത്തെത്തുടര്‍ന്ന് ഛര്‍ദിച്ചു. തുടര്‍ന്ന് ടീഷയ്ക്ക് അസുഖമാണെന്നു പറഞ്ഞ് ഇവരെ ഇറക്കിവിടുകയായിരുന്നു.
മിനാലി മിത്തല്‍ നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it