kasaragod local

ഇരുസംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പള്ളത്തൂര്‍ പാലം ദുരന്തങ്ങള്‍ക്കായി കാതോര്‍ക്കുന്നു



മുള്ളേരിയ: പള്ളത്തൂര്‍ പാലം ദുരന്തങ്ങള്‍ക്കായി കാതോര്‍ക്കുന്നു. ദേലംപാടി പഞ്ചായത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളത്തൂര്‍ പാലമാണ് വീണ്ടുമൊരു ദുരന്തത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചുവെങ്കിലും പാലം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ തുടക്കം കേരളത്തിലും അവസാനിക്കുന്നത് കര്‍ണാടകയിലുമായതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിശ്ചലമായിരിക്കുന്ന സാഹചര്യത്തിലാണ് പാലത്തിന്റെ പുതുക്കി പണിയല്‍ പ്രവര്‍ത്തനം അനിശ്ചിതമായി നീളുന്നത്. ദേലംപാടി പഞ്ചായത്തിലെ മയ്യള, ദേലംപാടി, ഊജംപാടി തുടങ്ങിയ പ്രദേശത്തേക്കും കര്‍ണാടകയുടെ ഭാഗമായ ഈശ്വരമംഗലം, പുത്തൂര്‍, മംഗളുരു എന്നിവിടങ്ങളിലേക്കും നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്ന് പോകുന്നത്. രണ്ട് വര്‍ഷം മുമ്പ് മഴ കാലത്ത് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുമ്പള പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐയായിരുന്ന നാരായണ നായക് പാലത്തിന്റെ മുകളില്‍ കൂടി ഒഴുകുന്ന വെള്ളത്തില്‍ പാലമേതെന്നോ പുഴയേതെന്നോ അറിയാതെ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടിരുന്നു. മഴക്കാലം തുടങ്ങിയതോടെ ഭീതിയോടെയാണ് കൈവരിയില്ലാത്ത പാലത്തിന് മുകളിലൂടെ നാട്ടുകാര്‍ കടന്നു പോകുന്നത്.  ഇപ്പോള്‍ പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒലിച്ചുപോകുന്നത്.
Next Story

RELATED STORIES

Share it