kozhikode local

ഇരുവഴിഞ്ഞിപ്പുഴയില്‍ വീണ്ടും ജലോല്‍സവത്തിന്റെ ആരവങ്ങള്‍

മുക്കം: ദേശീയ തലത്തില്‍ വരെ പ്രസിദ്ധമായ ഇരുവഴിത്തിപ്പുഴയുടെ കക്കാട് മാളിയേക്കല്‍ കോട്ടമുഴി കടവില്‍ വീണ്ടും ജലോല്‍സവത്തിന്റെ ആരവങ്ങളുയര്‍ന്നു. കക്ഷി-രാഷ്ട്രീയ ഭേദമെന്യേ നാട്ടുകാരുടെ സൗഹ്യദ സംഗമ വേദിയായ കക്കാട് അല്‍ ജനകീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് ജലോല്‍സവം നാടിനും പരിസര പ്രദേശത്തുകാര്‍ക്കും ആഘോഷമായി.
ചാലില്‍ കോയാലി സ്മാരക എവര്‍ റോളിംഗ് വിന്നേഴ്‌സ് ട്രോഫിക്കും സനം ബാഗ് ഹൗസിന്റെ 5001 രൂപ െ്രെപസ് മണിക്കും യൂത്ത് കോണ്‍ഗ്രസ് കക്കാട് യൂണിറ്റിന്റെ റണ്ണേഴ്‌സ് ട്രോഫിക്കും െ്രെടസ് എഞ്ചിനിയറിംഗ് & കോണ്‍ട്രാക്‌റ്റേഴ്‌സിന്റെ 2501 രൂപക്കും വേണ്ടി നടന്ന മത്സരത്തില്‍ പന്ത്രണ്ട് ടീമുകള്‍ വാശിയോടെ തുഴഞ്ഞു.മല്‍സരത്തില്‍ മാളിയേക്കല്‍ ഇന്‍ഡസ്ട്രീസ് ജേതാക്കളായി. പ്രതിഭ കക്കാട് രണ്ടാം സ്ഥാനം നേടി.
കെ എം ബ്രദേഴ്‌സ് ചേന്ദമംഗല്ലുര്‍ മൂന്നാം സ്ഥാനക്കാരായി. ഏറ്റവും നല്ല അമരക്കാരനായി ചാലില്‍ ഫിറോസ് തിരഞ്ഞെടുക്കപ്പട്ടു. മൂന്നാം സ്ഥാനക്കാര്‍ക്ക് കോടമ്മല്‍ സ്റ്റില്‍സിന്റെ 1001 രൂപയും ഏറ്റവും നല്ല അമരക്കാരന് ഡിവൈഎഫ്‌ഐ കക്കാട് ശാഖയുടെ ഉപഹാരവും നല്‍കി. വാര്‍ഡ് മെമ്പര്‍ ജി അബ്ദുല്‍ അക്ബര്‍ ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു.എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അല്‍ ജനകീയത്തിന്റെ അവാര്‍ഡുകള്‍ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം ടി സെയ്ദ് ഫസല്‍ വിതരണം ചെയ്തു.മുഹമ്മദ് കക്കാട് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it