palakkad local

ഇരുമ്പകച്ചോലയില്‍ പുതിയപാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തം

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ഇരുമ്പകച്ചോലയില്‍ പുതിയപാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള പാലം പുതുക്കി ആധുനികരീതിയിലുള്ള പുതിയപാലം നിര്‍മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ശിരുവാണി, പാലക്കയം മലനിരകളില്‍നിന്നും ഉല്‍ഭവിക്കുന്ന പുഴയാണ് ഇരുമ്പകച്ചോല പുഴയ്ക്കു കുറകെ ഡാമിനു സമീപത്താണ് 25 മീറ്ററോളം നീളംവരുന്ന പാലം.
ഇവിടെ പുതിയ പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദിനംപ്രതി അനേകം വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. മഴക്കാലമായാല്‍ ഈ പുഴയില്‍ വെള്ളം ഉയരുകയും നിലവിലുള്ള കോസ്‌വേ മുങ്ങുകയും ചെയ്യും. മുന്‍കാലത്ത് ജീപ്പുമായി പുഴ കടക്കുന്നതിനിടെ പ്രദേശത്തെ മലയോര കര്‍ഷകന്‍ ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു. കോസ്‌വേ കടക്കുന്നതിനിടെ ജീപ്പ് പുഴയിലേക്കു മറിഞ്ഞായിരുന്നു അപകടം.
പാലം നിര്‍മിച്ചാല്‍ നൂറുകണക്ക് മലയോരനിവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പാലത്തിനായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ നിവേദനവും നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it