kasaragod local

ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; ജില്ലാ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്

കാസര്‍കോട്: കോണ്‍ഗ്രസ് അംഗം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി. യുഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് എട്ടും എല്‍ഡിഎഫിന് ഏഴും ബിജെപിക്ക് രണ്ട് അംഗങ്ങളുമാണ് ഉള്ളത്.
17 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് എട്ട് അംഗങ്ങളുണ്ടായിരുന്നു. ഇതോടെയാണ് മുസ്‌ലിം ലീഗിലെ എ ജി സി ബഷീര്‍ പ്രസിഡന്റും കോണ്‍ഗ്രസിലെ ശാന്തമ്മ ഫിലിപ്പ് വൈസ് പ്രസിഡന്റായുള്ള ഭരണസമിതി അധികാരത്തിലെത്തിയത്. മുസ്‌ലിംലീഗില്‍ നിന്ന് എ ജി സി ബഷീര്‍, ഫരീദ സക്കീര്‍ അഹമദ്, മുംതാസ് സമീറ, സുഫൈജ അബൂബക്കര്‍ എന്നി വരും കോണ്‍ഗ്രസില്‍ നിന്ന് അര്‍ഷാദ് വൊര്‍ക്കാടി, പാദൂര്‍ കുഞ്ഞാമു ഹാജി, ശാന്തമ്മ ഫിലിപ്പ്, പത്മജ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസ് അംഗം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായി. ഇതോടെ നയപരമായ തീരുമാനങ്ങള്‍ എടുക്കാനാന്‍ ഭരണസമിതിക്കാവില്ല.
പ്രതിപക്ഷം സഹകരിച്ചാല്‍ മാത്രമേ പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെക്കാനാവു. ഉദുമ ഡിവിഷനില്‍ നിന്നാണ് പാദൂര്‍ കുഞ്ഞാമു ഹാജി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ഥി എം എ ലത്തീഫിനെ 6000 ല്‍ പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ഉദുമയിലെ ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ യുഡിഎഫ് ഭരണസമിതിക്ക് ഏറെ പ്രതിസന്ധി നേരിടേണ്ടി വരും.
Next Story

RELATED STORIES

Share it