Flash News

ഇരുനൂറിലേറെ യുവാക്കളെ ഐഎസ് അനുകൂല വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു : എന്‍ഐഎ

ഇരുനൂറിലേറെ യുവാക്കളെ ഐഎസ് അനുകൂല വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു : എന്‍ഐഎ
X


കൊച്ചി: സംസ്ഥാനത്തുനിന്ന് ഇരുന്നൂറിലധികം യുവാക്കളെ ഐഎസ് അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തുവെന്ന് എന്‍ഐഎ. യുവാക്കളുടെ സമ്മതമോ അറിവോ ഇല്ലാതെയാണ് ഗ്രൂപ്പില്‍ ചേര്‍ത്തത്. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയും ഐഎസ് പ്രവര്‍ത്തകനെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നയാളുമായ റാഷിദ് അബ്ദുല്ല അഡ്മിനായ മെസേജ് ടു കേരള എന്ന ഗ്രൂപ്പിലാണ് യുവാക്കളെ ചേര്‍ത്തത്. പ്രധാനമായും കാസര്‍കോട് മേഖലയിലെ യുവാക്കളെയാണ് ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുള്ളത്. സമ്മതമില്ലാതെ തങ്ങളെ ഐഎസ് അനൂകൂല വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നുവെന്ന് കാണിച്ച് യുവാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റാഷിദ് അബ്ദുല്ലക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമമാരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it