wayanad local

ഇരുതലമൂരിയുമായി നാലുപേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: കാറില്‍ മൈസൂരുവിലേക്ക് കടത്തുകയായിരുന്ന ഇരുതലമൂരിയുമായി നാലുപേരെ വനംവകുപ്പ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശികളായ അലി ഹസന്‍ (63), മുഹമ്മദ് ഷെരീഫ് (31), കാര്‍ത്തികേയന്‍ (29), അബ്ദുല്‍ റഹിമാന്‍ (23) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയോടെ മൂലങ്കാവില്‍ സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ കൃഷ്ണദാസ്, മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് വാര്‍ഡന്‍ വി അജയ്‌ഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
തമിഴ്‌നാട്ടില്‍ നിന്നു പതിനാലര ലക്ഷം രൂപയ്ക്ക് വാങ്ങി മൈസൂരുവില്‍ വില്‍പനയ്ക്കായി കൊണ്ടു പോവുകയായിരുന്നു.
വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it