kozhikode local

ഇരുചക്രവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് , ടാക്‌സികള്‍ക്ക് തടസ്സമാവുന്നു

കോഴിക്കോട്: മിഠായിത്തെരുവില്‍ ഇരുചക്രവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ടാക്‌സിക്കാര്‍ക്ക് ദുരിതമാവുന്നു. മിഠായിത്തെരുവിനേയും കോട്ടപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന പി എം താജ് റോഡിലാണ് അംഗീകൃത ടാക്‌സി സ്റ്റാന്റ്് വര്‍ഷങ്ങളായി നിലനിന്നു പോരുന്നത്. മിഠായിത്തെരുവിലേക്കുള്ള വാഹന ഗതാഗതം നിയന്ത്രിച്ചതിനെ തുടര്‍ന്ന് അവിടെയെത്തുന്നവരുടെ ഇരുചക്ര വാഹനങ്ങളാണ് ടാക്‌സി സ്്റ്റാന്റിനായി അനുവദിച്ച സ്ഥലത്തും ടാക്‌സികള്‍ക്ക് മുമ്പിലായും നിര്‍ത്തിയിടുന്നത്.
മുമ്പ് കിഡ്‌സണ്‍ കോര്‍ണറില്‍ എല്‍ഐസിക്ക് മുമ്പിലുണ്ടായിരുന്ന ടാക്‌സി സ്റ്റാന്റ് എല്‍ഐസിയുടെ നിര്‍ദേശപ്രകാരം താജ് റോഡിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ മിഠായിത്തെരുവ് നവീകരണത്തിന്റെ ഭാഗമായി കിഡ്‌സണ്‍ കോര്‍ണറിലെ ഇരുചക്രവാഹന പാര്‍ക്കിങ് സൗകര്യം ഇല്ലാതായി. മാത്രമല്ല മിഠായിത്തെരുവിലേക്കുള്ള വാഹന നിയന്ത്രണവും ഈ അനധികൃത പാര്‍ക്കിങിന് കാരണമായിട്ടുണ്ട്. ഇതോടൊപ്പം തന്നെ ടാക്‌സി സ്റ്റാന്റിനായി അനുവദിച്ച സ്ഥലത്ത് കിഡ്‌സണ്‍ കോര്‍ണറിലുണ്ടായിരുന്ന മൂന്ന് പെട്ടിക്കടകടകളും ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ഇതും ടാക്‌സിസ്റ്റാന്റിന്റെ സ്ഥലം ഇല്ലാതാക്കിയതായും വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍ വിഷമങ്ങള്‍ നേരിടുന്നതായും ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ പറയുന്നു. 28ഓളം ടാക്‌സി ഡ്രൈവര്‍മാരില്‍ പലരും സ്ഥലമില്ലാത്തതിന്റെ പേരില്‍ പുറത്തായാണ് വണ്ടികള്‍ പാര്‍ക്ക് ചെയ്തിക്കുന്നത്.
ടാക്‌സിക്കായി വിളി വരുമ്പോള്‍ സ്റ്റാന്റിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ തള്ളിമാറ്റിവേണം ടാക്‌സികള്‍ പുറത്തെടുക്കാനെന്ന അവസ്ഥയാണുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ പെട്ടെന്ന് വണ്ടികള്‍ പുറത്തെടുക്കാനാവില്ലെന്നത് വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇരു ചക്രവാഹന പാര്‍ക്കിങ് മിഠായിത്തെരുവിലെ പ്രശ്‌നമായി മാറിയിരിക്കുന്നു. ടാക്‌സി ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കലക്ടര്‍ക്കും മേയര്‍ക്കും യൂനിയന്‍ പ്രതിനിധികള്‍ പരാതി നല്‍കി. എന്നാല്‍ അധികതരുടെ ഊഭാഗത്തുനിന്ന്് പരിഹാരമൊന്നും ഉണ്ടായിട്ടില്ല.
പി എം താജ് റോഡ് കാല്‍നടക്കാര്‍ക്കു പോലും ഉപയോഗിക്കാനാവാത്തവിധം തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല, കോഴിക്കോടിന്റെ പ്രശസ്തി നാടകലോകത്തുയര്‍ത്തിയ പി എം താജിന്റെ പേരിലുള്ള ഈ റോഡിനോടുള്ള അധികൃതരുടെ അവഹേളനമായി മാത്രമേ ഇതിനെ കാണാനാവൂ.
Next Story

RELATED STORIES

Share it