kannur local

ഇരിട്ടി താലൂക്ക് ജോയിന്റ് ആര്‍ടി ഓഫിസ് ഇരിട്ടിയില്‍ തന്നെ

ഇരിട്ടി: ഇരിട്ടി താലൂക്കിന് അനുവദിച്ച ജോയിന്റ് ആര്‍ടി ഓഫിസ് ആസ്ഥാനം ഇരിട്ടിയില്‍ തന്നെയായിരിക്കുമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദക സംഘത്തിന് ഉറപ്പുനല്‍കി. ആര്‍ടി ഓഫിസിന്റെ ആസ്ഥാനം ഇരിട്ടിയില്‍ നിന്നു മാറ്റാനുള്ള നീക്കം നടക്കുന്നതായി പ്രചാരണം ഉയര്‍ന്നിരുന്നു. ആസ്ഥാനം മറ്റുന്നതിനെതിരേ സണ്ണിജോസഫ് എംഎല്‍എയും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂരില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ സണ്ണിജോസഫ് എംഎല്‍എ  ഉള്‍പ്പെട്ട നിവേദക സംഘത്തിനാണ്് മുഖ്യമന്ത്രി പിണറായി വിജയന്‍ ആസ്ഥാനം ഇരിട്ടിയില്‍ തന്നെയായിരിക്കുമെന്ന് ഉറപ്പുനല്‍കിയത്. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്ത് ആറ് പുതിയ ആര്‍ടിഒ സബ് ഓഫിസുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്്. ഇരിട്ടി സബ് ഓഫിസ് സംബന്ധിച്ച് അവ്യക്തതകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നേതാക്കള്‍ ഇന്നലെ രാവിലെ കണ്ണുരില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സണ്ണി ജോസഫ് എംഎല്‍എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ ശ്രീധരന്‍, ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യന്‍ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.
Next Story

RELATED STORIES

Share it