kannur local

ഇരിട്ടി താലൂക്ക് ആശുപത്രി ഹരിത സൗന്ദര്യവല്‍ക്കരണം



ഇരിട്ടി: ഇരിട്ടി ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രി പരിസരത്ത് ഹരിത സൗന്ദര്യവല്‍ക്കരണ പദ്ധതി തുടങ്ങി. നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ ഉദ്ഘാടനം ചെയ്തു. മാതൃശിശു സംരക്ഷണ ബ്ലോക്ക് പരിസരത്ത് ഞാവല്‍, ഇലഞ്ഞി, മണിമരുത്, ബുദ്ധമുള, അശോകം, പുളി തുടങ്ങിയവ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുകയാണു ലക്ഷ്യമിടുന്നത്. ഗ്രീന്‍ലീഫ് നിര്‍വാഹക സമിതി അംഗം കെ സി ജോസ് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി പി രവീന്ദ്രന്‍, ഫിസിഷ്യന്‍ ഡോ. ആന്റോ വര്‍ഗീസ്, ഗ്രീന്‍ലീഫ് സെക്രട്ടറി പി അശോകന്‍, ഖജാഞ്ചി ഇ രജീഷ്, വൈസ് ചെയര്‍മാന്‍ എന്‍ ജെ ജോഷി, ജോയിന്റ് സെക്രട്ടറി പി പി രജീഷ്, പി സുനില്‍കുമാര്‍, ബിനു കുളമക്കാട്ട്, രാമകൃഷ്ണന്‍ എഴുത്തച്ഛന്‍, വില്‍സന്‍ പീറ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it