kannur local

ഇരിട്ടി ജോയിന്റ് ആര്‍ടി ഓഫിസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു

ഇരിട്ടി: പുതിയ ഇരിട്ടി ജോയിന്റ് ആര്‍ടി ഓഫിസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഈ മാസാവസാനം ഉദ്ഘാടനത്തിന് തയ്യാറാക്കുന്ന തരത്തിലാണ് നേരമ്പോക്ക് റോഡിലെ ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയം മിനി ഹാളില്‍ ഓഫിസ് സജ്ജമാക്കുന്നത്. കാബിനുകളുടെ നിര്‍മാണവും ഇന്റീരിയര്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഇരിപ്പിടങ്ങള്‍, ഡ്രൈവിങ് ടെസ്റ്റ് ഭാഗമായുള്ള തിയറി പരീക്ഷാ കംപ്യൂട്ടര്‍ ക്രമീകരണങ്ങള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കി. കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ്, വെബ്കാം സംവിധാനങ്ങള്‍ക്കുള്ള ഉപകരണങ്ങളും എത്തി.
കെല്‍ട്രോണ്‍ വിദഗ്ധരെത്തി ഇവ സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന പ്രവൃത്തി അടുത്ത ആഴ്ച പൂര്‍ത്തിയാക്കും. നിര്‍മിതി കേന്ദ്രയാണ് ഓഫിസ് മുറികള്‍ ഒരുക്കിയത്. ഫര്‍ണിച്ചറുകള്‍ റബ്‌കോ ഒരുക്കി. ഇലക്ട്രിക്കല്‍, സിവില്‍ പ്രവൃത്തികള്‍ ഏറെക്കുറി പൂര്‍ത്തിയായി.
ജോയിന്റ് ആര്‍ടിഒ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കുള്ള കാബിനുകളും റെക്കോര്‍ഡ് റൂമും പൊതുജനങ്ങള്‍ക്കും ഇടപാടുകാര്‍ക്കുമുള്ള ഇരിപ്പിടങ്ങളും ക്രമീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ പുതുതായി അനുവദിച്ച 14 ജോയിന്റ് ആര്‍ടി ഓഫിസുകളില്‍ ജില്ലയില്‍ പുതുതായി തുടങ്ങുന്ന ഓഫിസാണ് ഇരിട്ടിയിലേത്. കാസര്‍കോട് ജില്ലയില്‍ വെള്ളരിക്കുണ്ടിലാണ് പുതിയ ഓഫിസ് തുടങ്ങുന്നത്.

Next Story

RELATED STORIES

Share it