kannur local

ഇരിട്ടിയില്‍ സംഘട്ടനം; ഏഴുപേര്‍ക്കു പരിക്ക്

ഇരിട്ടി: സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഇരിട്ടി മേഖലയിലെ വിവിധ സ്ഥലങ്ങലിലായി നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
സിപിഎം പ്രവര്‍ത്തകരായ പായം ചീങ്ങാകുണ്ടത്തിലെ രതീഷ്(31), വിപിന്‍(20), ഗോപകുമാര്‍(31), ആര്‍എസ്എസ് പ്രവര്‍ത്തകരായ ചീണ്ടാകുണ്ടത്തിലെ ഷിജൂട്ടി(30), തില്ലങ്കേരി ചാളപറമ്പിലെ ശ്രീജിത്ത്(28), ഉളിക്കല്‍ നുച്യാട് സ്വദേശി മനീഷ്(22), പരിക്കളത്തെ ആനന്ദ് എന്നിവര്‍ക്കം പരിക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും ഇരിട്ടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it