kannur local

ഇരിട്ടിയില്‍ ഒമ്പത് കിലോ കഞ്ചാവ് പിടികൂടി

ഇരിട്ടി: ബംഗഌരുവില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍  രേഖകളില്ലാത്തെ കടത്തുകയായിരുന്ന ഒമ്പതര ലക്ഷം രൂപയും സ്വകാര്യബസ്സില്‍ കടത്തുകയായിരുന്ന ഒമ്പത് കിലോ കഞ്ചാവും ഇരിട്ടി ഡി  വൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ ഇരിട്ടിക്കടുത്ത കുന്നോത്ത് വച്ച്  പിടികൂടി. കര്‍ണ്ണാടകയില്‍ നിന്നു വ്യാപകമായി കഞ്ചാവും മറ്റ് ലഹരി ഉല്‍പന്നങ്ങളും കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച പുലര്‍ച്ചെ മുതല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവും പണവും പിടികൂടുയത്.പണവുമായി കളറോഡിലെ ഷെഫിക്കിനെയും ടൂറിസ്റ്റ് ബസില്‍ നിന്ന് പത്ത് ലക്ഷം രൂപ വിലമതിക്കുന്നഒമ്പത്കിലോ കഞ്ചാവുമായി മാട്ടൂല്‍ സ്വദേശി മുനീറിനെയും ,നാല്‍പത് ഗ്രാം കഞ്ചാവുമായി കോളയാട് സ്വദേശി സെബാസ്റ്റ്യന്‍,അറുപത് ഗ്രാം കഞ്ചാവുമായി ചൊക്ലിസ്വദേശി ഷക്കീറിനെയുമാണ് പോലിസ് പിടികൂടിയത്.പാന്‍ ഉല്‍പന്നങ്ങളുമായി മറ്റു പത്ത് പേരേയും പോലിസ് പിടികൂടി.  രേഖകളില്ലാത്ത പണം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുമെന്ന് പോലിസ് പറഞ്ഞു.പിടിയിലായവരെ കോടതിയില്‍ ഹാജറാക്കി. ഡിവൈഎസ്പിക്കു പുറമെ സി ഐ എ ആര്‍ ബിജു, എസ് ഐ.മാരായ പി  സി സജ്ജയ് കുമാര്‍, ശിവന്‍ചോടോത്ത്, ടോണി സജിത്ത് തുടങ്ങിയവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it