thrissur local

ഇരിങ്ങാലക്കുട ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ഭരണാനുമതി

ഇരിങ്ങാലക്കുട: നിയോജമണ്ഡലത്തിലെ നഗര സഭയിലേയും വിവിധ  പഞ്ചായത്തുകളിലേയും 12 റോഡുകളുടെ പുനര്‍ നിര്‍മാണത്തിനായി റവന്യു വകുപ്പില്‍ നിന്നും 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗവ.ചീഫ് വിപ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അറിയിച്ചു.
നഗരസഭയിലെ മൂര്‍ക്കനാട് വള്ളി കാഞ്ഞിരം കിള റോഡിന് 10 ലക്ഷം രൂപ, കുഴിക്കാട്ടുകോണം ലിഫ്റ്റ് ഇറിഗേഷന്‍ റോഡിന് 5 ലക്ഷം രൂപ, ആളൂര്‍ പഞ്ചായത്തിലെ കുണ്ടുപാടം താഴെക്കാട് വടിയന്‍ചിറ റോഡിന് 10 ലക്ഷം രുപ, അരിക്ക റോഡിന് 10 ലക്ഷം രൂപ, കാറളം പഞ്ചായത്തിലെ നാരായണന്‍ വൈദ്യര്‍ റോഡിന് 5 ലക്ഷം രൂപ, ആലുക്ക കടവ്  പള്ളം കോളനി റോഡിന് 10 ലക്ഷം രൂപ, കാട്ടൂര്‍ പഞ്ചായത്തിലെ അയ്യന്‍കാളി പറയന്‍കടവ് റോഡിന് 10 ലക്ഷം രൂപ, പടിയൂര്‍ പഞ്ചായത്തിലെ അന്നപൂര്‍ണേശ്വരി സൗത്ത് ബണ്ട് റോഡിന് 10 ലക്ഷം രൂപ, പടിയൂര്‍ പോത്താനി നോര്‍ത്ത് ഫാം റോഡിന് 5 ലക്ഷം രൂപ, പൂമംഗലം പഞ്ചായത്തിലെ എടക്കുളം പറക്കാട്ടുക്കുളം റോഡിന് 10 ലക്ഷം രൂപ, വേളുക്കര പഞ്ചായത്തിലെ മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ റോഡിന് 5 ലക്ഷം രൂപ, മുരിയാട് പഞ്ചായത്തിലെ അനന്ദപുരം പഴയ വില്ലേജ് റോഡിന് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് തോമസ് ഉണ്ണിയാടന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it