thrissur local

ഇരിങ്ങാലക്കുടയിലും കൊടുങ്ങല്ലൂരും പരക്കെ നാശനഷ്ടം

കൊടുങ്ങല്ലൂര്‍: ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയിലും കൊടുങ്ങല്ലൂരും പരക്കെ നാശനഷ്ടം. ദേശീയപാത പതിനേഴില്‍ ശാന്തിപുരത്ത് കൂറ്റന്‍ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.
റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രാത്രിയോടെ മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. എടവിലങ്ങില്‍ 30 ഓളം വീടുകളില്‍ മരം വീണ് ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ഇരിങ്ങാലക്കുടയില്‍ ഉണ്ടായ കാറ്റില്‍ കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വൈദ്യൂത അലങ്കാരങ്ങള്‍ ഒടിഞ്ഞ് വീണു. വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു.
Next Story

RELATED STORIES

Share it