kannur local

ഇരിക്കൂറില്‍ ജലനിധി പ്ലാസ്റ്റിക് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കല്‍ തുടങ്ങി

ഇരിക്കൂര്‍: ജലനിധി പദ്ധതിയില്‍ മൂന്നുവര്‍ഷമായി കുടിവെള്ള വിതരണം നടത്തിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍ പൊട്ടി ശുദ്ധജലം വന്‍തോതില്‍ പാഴാവുകയും നഷ്ടമുണ്ടാവുകയും ചെയ്യുന്നത് പരിഹരിക്കാന്‍ നടപടി തുടങ്ങി. പൊട്ടിക്കൊണ്ടിരിക്കുന്ന ഭാഗങ്ങളില്‍ം ജിഐ പൈപ്പുകള്‍ സ്ഥാപിച്ചാണ് പ്രശ്‌നം പരിഹരിക്കുന്നത്. ഇരിക്കൂറില്‍ 2000 ത്തിലേറെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അങ്കണവാടികള്‍ക്കുമെല്ലാം ഇപ്പോള്‍ ജലനിധി വഴി ശുദ്ധജലം നല്‍കുന്നുണ്ട്.
അതിനാല്‍ ഇരിക്കൂര്‍ പഞ്ചായത്തില്‍ ജലക്ഷാമമില്ല. ജലനിധി ഭരണസമിതിയായ എസ്എന്‍ഇസിയും പഞ്ചായത്ത് ഭരണസമിതിയും സഹകരിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇരിക്കൂര്‍ പഞ്ചായത്തിലേക്ക് ആവശ്യമുള്ള വെള്ളം പെരുവളത്തുപറമ്പിലെ ജല അതോറിറ്റിയുടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്നാണ് വിലയ്ക്കുവാങ്ങി വിതരണം ചെയ്യുന്നത്. ഇരിക്കൂറില്‍ കുടിവെള്ളത്തിന് അപേക്ഷ നല്‍കുന്നവര്‍ക്കെല്ലാം താമസമില്ലാതെ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ജലനിധി ഭരണസമിതി അറിയിച്ചു.
Next Story

RELATED STORIES

Share it