kannur local

ഇരിക്കൂറില്‍ കാറ്റില്‍ വീണ മരങ്ങള്‍ യാത്രക്കാര്‍ക്ക് ദുരിതമാവുന്നു

ഇരിക്കൂര്‍: കഴിഞ്ഞദിവസം ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലും ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ സംസ്ഥാന പാതയിലേക്ക് പൊട്ടി വീണ മരങ്ങള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാവുന്നു.
ഇരിട്ടി-ഇരിക്കൂര്‍ സംസ്ഥാന പാതയില്‍ സബ്‌രജിസ്റ്റാര്‍ ഓഫിസിനു മുമ്പിലും മണ്ണൂര്‍ പാലത്തിന് സമീപവും വീണുകിടക്കുന്ന മരങ്ങളും കൊമ്പുകളുമാണ് ദുരിതമാവുന്നത്. ഇരിക്കൂര്‍ സബ് രജിസ്റ്റാര്‍ വില്ലേജ് ഓഫിസിനു മുമ്പിലെ പാത പൊതുവെ വീതി കുറഞ്ഞതാണ്.
രണ്ട് ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ പോവുമ്പോള്‍ കാല്‍ നട യാത്രക്കാര്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ സ്ഥലമില്ല. ഇറങ്ങിയാല്‍ മരകൊമ്പുകള്‍ക്കും ചില്ലകള്‍ക്കും ഇടയിലേക്കാണ്. പ്രായമായവരും വല്ലാതെ കഷ്ടപ്പെടുകയാണ്.
ഇതിന് അടിയന്തിര പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it