kannur local

ഇരിക്കൂര്‍: കെസിക്ക് തുടര്‍ച്ച തന്നെ

കോണ്‍ഗ്രസിനെ എന്നും തുണച്ച മലയോരമണ്ഡലം ഇക്കുറിയും കെ സി ജോസഫിനെ കൈവിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായ യുഡിഎഫിന്റെ ഉറച്ചമണ്ഡലമായിരുന്ന ഇരിക്കൂറില്‍ ഒരട്ടിമറി എല്‍ഡിഎഫ് ആഗ്രഹിച്ചിരുന്നു. എന്നാല്‍, മണ്ഡലത്തിലെ യുഡിഎഫ് വോട്ടുകളിള്‍ ചെറിയ വിള്ളലുണ്ടാക്കാന്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി ജോസിന് കഴിഞ്ഞത്. കഴിഞ്ഞ തവണ 11757 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ സി ജോസഫ് വിജയിച്ചത്. തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇക്കുറിയത് 9647ആയി കുറഞ്ഞു. വിമതനായി മല്‍സരിച്ച ബിനോയ് തോമസ് 2734വോട്ട് പിടിച്ചതാണ് ഭൂരിപക്ഷത്തില്‍ കുറവുണ്ടാക്കിയതെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. 1982മുതല്‍ കെ സി ജോസഫ് ഇവിടെ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. ഇതിന്റെയൊരു അമര്‍ഷം യുഡിഎഫ് ക്യാംപില്‍ തുടക്കത്തിലുണ്ടായിരുന്നുവെങ്കിലും അത് കാര്യമായി വോട്ടിങ്ങില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ബിജെപി സ്ഥാനാര്‍ഥി എ പി ഗംഗാധരന്‍ 8294വോട്ട് ഇവിടെ നേടി.
Next Story

RELATED STORIES

Share it