Kollam Local

ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ മരണം; ആദിവാസി യുവതിയെ മന്ത്രി

കെ രാജു സന്ദര്‍ശിച്ചു
പുനലൂര്‍:കുളത്തൂപ്പുഴ കടമാന്‍കോട് കുഴവിയോട് ആദിവാസി കോളനിയില്‍ പ്രസവത്തില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ മരിച്ച ആദിവാസി യുവതി സുമയെ സ്ഥലം എംഎല്‍എയും മന്ത്രിയുമായി കെ രാജു സന്ദര്‍ശിച്ചു.കുഞ്ഞുങ്ങളിലൊന്ന് പ്രസവത്തോടെയും മറ്റേ കുഞ്ഞ് തിരുവനന്തപുരം എസ്എടി ആസ്പത്രിയിലുമാണ് മരിച്ചത്. കൃത്യമായ ചികിത്സയും പരിചരണവും കിട്ടാതിരുന്നതാണ് കുട്ടികളെ നഷ്ടപ്പെട്ടതിന് കാരണമെന്നാണ് ആക്ഷേപം.ടാപ്പിങ് തൊഴിലാളിയായ രാജുവിന്റെ ഭാര്യ സുമ(31)യുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. ഗര്‍ഭകാലം ആറര മാസമേ പിന്നിട്ടിരുന്നുള്ളൂ. സുമയുടെ നാലാമത്തെ പ്രസവമാണിത്. നേരത്തെയുള്ള പ്രസവങ്ങളിലായി മൂന്ന് ആണ്‍കുഞ്ഞുങ്ങളുണ്ട്.ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് സുമ പ്രസവിച്ചത്. രണ്ടാമത്തെ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. മരിച്ചകുഞ്ഞിനെ സംസ്‌കരിച്ചു. അവശനിലയിലായ സുജയെയും പ്രസവത്തിലെ ആദ്യ കുഞ്ഞിനെയും ആശുപത്രിയിലേക്ക് എത്തിക്കാന്‍ പണിമുടക്ക് മൂലം വാഹനം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തിങ്കളാഴ്ച 12മണിയോടെ  ഇരുവരെയും പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന് ഒരു കിലോഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളൂ. ശ്വാസതടസം അനുഭവപ്പെട്ട് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ തിരുവനന്തപുരം എസ്എടി ആസ്പത്രിയിലേക്ക് അയച്ചു. എന്നാല്‍ രാത്രി എട്ടോടെ ഈ കുഞ്ഞും മരിച്ചു. ഈ കുഞ്ഞിന്റെ മൃതദേഹവും വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. സുജ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു സുജ ഗര്‍ഭാവസ്ഥയില്‍ ചികില്‍സ തേടിയത്. സുജയുടെ മുന്‍പ്രസവങ്ങള്‍ പുനലൂര്‍ താലൂക്ക് ആസ്പത്രിയിലും തിരുവനന്തപുരം എസ്എടി ആശുപത്രിയിലുമായാണ് നടന്നത്.
വ്യക്തിത്വ
Next Story

RELATED STORIES

Share it