malappuram local

ഇരകള്‍ക്കുള്ള പുനരധിവാസ പാക്കേജ് അപര്യാപ്തം: ആക്്ഷന്‍ കൗണ്‍സില്‍

മലപ്പുറം:  ദേശീയപാത വികസനത്തിനു സ്ഥലവും വീടും കെട്ടിടങ്ങളും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അപര്യാപ്തമാണെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ നേതൃയോഗം ചൂണ്ടിക്കാട്ടി.
വീട് നഷ്ടപ്പെടുന്നവര്‍ക്കു പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മിച്ചു കൊടുക്കുമെന്നു പറയുന്നത് അപലപനീയമാണ്. നിലവിലുള്ള വീടിന്റെ നിലവാരത്തിലുള്ള വീടാണ് നിര്‍മിച്ചു കൊടുക്കേണ്ടത്. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി നല്‍കുമെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ആരോപിച്ചു.
സര്‍ക്കാര്‍ പറയുന്ന വിപണി വില, മാര്‍ക്കറ്റ് വിലയുടെ പത്തിലൊന്ന് പോലും വരാത്ത ന്യായവിലയാണ്. ന്യായവിലയുടെ ഇരട്ടിയെന്നു പറയുന്നത് യഥാര്‍ഥ മാര്‍ക്കറ്റ് വിലയുടെ അഞ്ചില്‍ ഒരു ഭാഗമേ ഉണ്ടാവൂ. ഇക്കാര്യത്തില്‍ ഒളിച്ചുകളി നിര്‍ത്തിവച്ച് സത്യസന്ധമായ സമീപനം സ്വീകരിക്കണമെന്ന് കണ്‍വീനര്‍ ആവശ്യപ്പെട്ടു.ഇപ്പോള്‍ സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച കഴക്കുട്ടം,ഓച്ചിറ,ചേര്‍ത്തല റീച്ചിലുള്ള 140 കി.മീറ്ററില്‍ മൊത്തം റോഡ് നിര്‍മാണ പദ്ധതിക്കുള്ള എസ്റ്റിമേറ്റ് തുക ഏഴായിരം കോടിയോളമാണെങ്കില്‍ സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ വകയിരുത്തിയിരിക്കുന്നത് വെറും 464 കോടി രൂപ മാത്രമാണ്. സെന്റിന് 8 മുതല്‍ 10 ലക്ഷം വരെ മാര്‍ക്കറ്റ് വിലയുള്ള ഭൂമിക്ക്, സെന്റിന് ഒരു ലക്ഷം രൂപ പോലും നല്‍കാനാവില്ല. ഇതില്‍നിന്നുതന്നെ കള്ളക്കളി വ്യക്തമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വി പി ഉസ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it