palakkad local

ഇരകളാവുന്ന കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കണം: പെണ്‍കൂട്ടായ്മ

പാലക്കാട്: ജില്ലയില്‍ പോക്‌സോ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇരകളാകുന്ന കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് പെണ്‍കൂട്ടായ്മ. പീഡനങ്ങള്‍ക്കെതിരെ പെണ്‍ പ്രതിരോധം’ എന്ന പേരില്‍ സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ഒലവക്കോടുള്ള നിര്‍ഭയ കേന്ദ്രത്തില്‍ 30 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യമെയുള്ളു. ഈ വര്‍ഷം ഏപ്രില്‍ ആയപ്പോഴേക്കും റിപോര്‍ട്ട് ചെയ്യപ്പെട്ട പോക്‌സോ കേസുകളുടെ എണ്ണം 180 കടന്നു. രക്ഷിതാക്കള്‍ ഉള്‍പ്പെടെ പ്രതികളാവുന്ന കേസുകളില്‍ മികച്ച മാനസിക ആരോഗ്യം കൗണ്‍സിലിങ്ങിലൂടെ ഇരകള്‍ക്ക് നല്‍കിയെങ്കില്‍ മാത്രമെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു.
ഗീതമ്മ ടീച്ചര്‍ അധ്യക്ഷയായി. നഗരസഭ കൗണ്‍സിലറും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രിയ വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. ശുഭലക്ഷ്മി ടീച്ചര്‍, റാണി വി, ഇന്ദു മാരാത്ത്, നിരജ്ഞന ആര്‍, വിസ്മയ വിജയകുമാര്‍, പ്രേമ സംസാരിച്ചു. രമേഷ് മങ്കരയുടെ ‘ഇരയുടെ അച്ഛന്‍’ നാടകം അരങ്ങിലെത്തി.
Next Story

RELATED STORIES

Share it