World

ഇയുവില്‍ പുതിയ വിവരസംരക്ഷണ നിയമം

ബ്രസല്‍സ്: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ പുതിയ വിവരസംരക്ഷണ നിയമം നിലവില്‍ വന്നു. ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ അഥവാ ജിഡിപിആര്‍ എന്ന നിയമം വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്്.
നിയമം പ്രാബല്യത്തില്‍ വന്നതോടെ യൂറോപ്യന്‍ യൂനിയന്‍ പൗരന്‍മാര്‍ക്ക് അവരുടെ വ്യക്തിവിവരങ്ങളില്‍ അവകാശങ്ങളും നിയന്ത്രണാധികാരവും നല്‍കുന്ന നിയമമാണ് ജിഡിപിആര്‍. ഉപയോക്താക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ കമ്പനികള്‍ക്ക് ഇനിമുതല്‍ അവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കൂ. അനുവാദമില്ലാതെ എന്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കുകയോ അനുവാദമില്ലാതെ അവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ ചെയ്താല്‍ വലിയ പിഴ നല്‍കേണ്ടിവരും. വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ ഉണ്ടായാല്‍ രണ്ടു കോടി യൂറോയോ (കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 40 ശതമാനമോ പിഴയായി നല്‍കേണ്ടിവരും.2016 ഏപ്രിലിലാണ് യൂറോപ്യന്‍ യൂനിയന്‍ ഈ നിയമം പാസാക്കിയത്.
Next Story

RELATED STORIES

Share it