ഇയുവിലെ ബ്രിട്ടിഷ് ഉന്നത ഉദ്യോഗസ്ഥന്‍ രാജി സമര്‍പ്പിച്ചു

ബ്രസ്സല്‍സ്: ബ്രെക്‌സിറ്റിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂനിയനിലെ ബ്രിട്ടനില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജൊനാഥന്‍ ഹില്‍ രാജിസമര്‍പ്പിച്ചു. ഇയുവില്‍ സാമ്പത്തിക സേവനങ്ങളുടെ ചുമതലയായിരുന്നു ഹില്‍ കൈകാര്യം ചെയ്തിരുന്നത്. ബ്രിട്ടന്റെ യൂറോപ്യന്‍ കമ്മീഷണറായിരുന്ന ഇദ്ദേഹത്തെ ഡേവിഡ് കാമറണായിരുന്നു ഇയു സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്തത്. സംഘടനയില്‍ നിന്ന് പുറത്തുപോവുന്ന ബ്രിട്ടന്റെ പ്രതിനിധി ഇയുവില്‍ സുപ്രധാന സ്ഥാനം വഹിക്കുന്നതിനെതിരേ അംഗരാജ്യങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അതിനാലാണ് രാജിയെന്ന തരത്തിലും റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it