World

ഇയുവിനെതിരേ നിയമനടപടിക്ക് ട്രംപ് നിര്‍ദേശിച്ചതായി മേയ്‌

ലണ്ടന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ ചര്‍ച്ചകള്‍ ഒഴിവാക്കി നിയമ നടപടി സ്വീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചതായി ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസാ മേയ്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട്്് പ്രധാനമന്ത്രിക്ക് താനൊരു നിര്‍ദേശം നല്‍കിയതായും അത് ക്രൂരമാണെന്നാണ് അവരുടെ അഭിപ്രായമെന്നും ബ്രിട്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് അറിയിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോടു പ്രതികരിക്കുകയായിരുന്നു മേയ്്.
ലോകത്തെ ഏറ്റവും വലിയ വ്യാപാരശൃംഖലയായ യൂറോപ്യന്‍ യൂനിയനുമായുള്ള ബന്ധം ദൃഢമാക്കാനുള്ള തന്റെ ശ്രമങ്ങളെ എതിര്‍ത്താല്‍ പിന്നീട് ഒരിക്കലും ബ്രെക്‌സിറ്റ്  നടപ്പാവില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതില്‍ നിന്നു ലഭിക്കുന്ന പ്രതിഫലത്തെയാണ് നാം കാണേണ്ടതെന്നും അങ്ങിനെ അല്ലെങ്കില്‍  ബ്രെക്‌സിറ്റ് ഒരിക്കവും നടപ്പാവില്ലെന്നും മേയ് ഫേസ്ബുക്കില്‍ കുറിച്ചു.
യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോയാല്‍ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ സഹായകമാവുമെന്നും യൂറോപ്യന്‍ നീതിന്യായ കോടതിയുടെ നിയമ നടപടി ഇല്ലാതാക്കാനും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരത്തിനു നിയന്ത്രണമേര്‍പ്പെടുത്താനും സാധിക്കുമെന്ന് മേയ് പറഞ്ഞു.
ബ്രെക്‌സിറ്റിന് ശേഷം ഇയു സഖ്യവുമായുള്ള വ്യാപാരനയം വ്യക്തമാക്കുന്ന ധളവപത്രം മേയ്് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഇതില്‍ യൂറോപ്യന്‍ യൂനിയനുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല. ബ്രെിക്‌സിറ്റുമായി ബന്ധപ്പെട്ട് മേയുടെ നയങ്ങളില്‍ വിയോജിച്ച ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും രാജിവച്ചിരുന്നു.
Next Story

RELATED STORIES

Share it