Flash News

ഇയര്‍ ഔട്ട് സമ്പ്രദായത്തില്‍ ഇളവ് ; സമരം തുടരുമെന്ന്



തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയിലെ(കെടിയു) വിവാദമായ ഇയര്‍ ഔട്ട് സമ്പ്രദായത്തില്‍ ഇളവ്. ഇന്നലെ തിരുവനന്തപുരത്ത്് വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കിയിരുന്ന ഇയര്‍ ഔട്ട് സമ്പ്രദായം ഇനി    അഞ്ചാം സെമസ്റ്റര്‍ ഏഴാം സെമസ്റ്റര്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങള്‍ മാത്രമായാണ് നടക്കുക. കുടാതെ ഓരോ വിദ്യാര്‍ഥിക്കും മൂന്നു തവണ ഓരോ പേപ്പറും എഴുതിയെടുക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം,  സമരം തുടരാനാണ് കെഎസ്‌യുവിന്റെയും കെടിയു സ്റ്റുഡന്റ്‌സ് യൂനിയന്റേയും തീരുമാനം. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്നു സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ് കോളജുകളിലും പഠിപ്പ് മുടക്കുമെന്ന് കെഎസ്്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it