Flash News

ഇയര്‍ ഔട്ട് പ്രശ്‌നം : വിദ്യാര്‍ഥികളുമായി ഇന്നു ചര്‍ച്ച



തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ ഔട്ട് പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ വൈസ് ചാന്‍സലര്‍ ഇന്നു വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. ഇയര്‍ ഔട്ട് സമ്പ്രദായവുമായി ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാലാ വിസിയും ഗവര്‍ണറും കഴിഞ്ഞദിവസം രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈക്കോടതി വിധിയുടെ പരിധിക്കുള്ളില്‍ നിന്നു വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കാതെയും പ്രശ്‌നം പരിഹരിക്കണമെന്നാണു വിസിക്കു ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. അതേസമയം ഇന്നലെ വിദ്യാര്‍ഥികളുമായി നടക്കാനിരുന്ന ചര്‍ച്ച നടന്നില്ല. ട്വന്റി 20 ക്രിക്കറ്റ് നടക്കുന്നതിനാല്‍ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണു ചര്‍ച്ച നടത്തേണ്ടെന്നു പോലിസ് നിര്‍ദേശിച്ചത്. ഇന്നു 11നു നടത്തുന്ന ചര്‍ച്ചയില്‍ ഓരോ വിദ്യാര്‍ഥി സംഘടനകളെയും പ്രതിനിധീകരിച്ച് രണ്ടു പേര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നാണു നിര്‍ദേശം.
Next Story

RELATED STORIES

Share it