Flash News

ഇയര്‍ ഔട്ട് പ്രശ്‌നം; പരിഹാരം കാണണമെന്ന് ഗവര്‍ണര്‍



തിരുവനന്തപുരം: ഇന്നു വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താനിരിക്കെ സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ ഔട്ട് പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം. ഇയര്‍ ഔട്ട് സമ്പ്രദായവുമായി ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാല വിസി ഡോ. കുഞ്ചെറിയ പി ഐസക് ഇന്നലെ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ഗവര്‍ണര്‍ വിസിയോട് ഇക്കാര്യം നിര്‍ദേശിച്ചത്. എന്നാല്‍, വിദ്യാര്‍ഥികളുടെ ആവശ്യം അറിഞ്ഞശേഷം മാത്രമേ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കൂവെന്നാണ് വിസി പ്രതികരിച്ചത്. അതേസമയം, സര്‍വകലാശാലയുടെ ഇയര്‍ ഔട്ട് സമ്പ്രദായത്തിനെതിരേ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സമരത്തില്‍ വിസിയുടെ കോലം കത്തിച്ചു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിരുന്നു.
Next Story

RELATED STORIES

Share it